കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനേതാവ് യാസിന്‍ ഭട്കലിനെ ഡല്‍ഹി പട്യാല കോടതിയില്‍ ഹാജരാക്കി. യാസീനിനെയും കൂട്ടാളി അസദുള്ളയെയും 12 ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.
ഡല്‍ഹിയില്‍ ഭട്കലിനെ ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കും.
ഭട്കലിനെ ചോദ്യം ചെയ്യുന്നതോടെ രാജ്യത്തെ പല സ്‌ഫോടനക്കേസുകളിലും നിര്‍ണായകമായ തുമ്പുണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈദരാബാദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആന്ധ്രാ പൊലീസും ബംഗളുരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസും ഭട്കലിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചേക്കും.