മോദി അടക്കമുള്ളവരാണ് ഗൗരിയുടെ മരണം ആഘോഷിക്കുന്നവരുടെ പിൻബലം: സഹോദരി
വ്യാഴം, 5 ഒക്‌ടോബര്‍ 2017 (09:56 IST)
മുതിർന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയം നോക്കാതെ അപലപിക്കണമായിരുന്നുവെന്ന് ഗൗരി ലങ്കേഷിന്റെ സഹോദരിയും സംവിധായകയുമായ കവിത ലങ്കേഷ്.
ഗൗരിയുടെ ഘാതകരെ ഉടൻ പിടികൂടണമെന്നും കവിത ആവശ്യപ്പെടുന്നുണ്ട്. മരണത്തിൽ ഒരിക്കൽ പോലും അപലപിക്കാത്ത നരേന്ദ്ര മോദി അടക്കമുള്ളവരാണ് മരണം ആഘോഷിക്കുന്നവരുടെ പിന്‍ബലമെന്ന് കവിത പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു കവിത.
കേരളം ഗൗരിയുടെ കുടുംബത്തിന് നല്‍കുന്ന മാനസിക പിന്തുണ വളരെ വലുതാണെന്നും കവിത വ്യക്തമാക്കി. സെപ്തംബർ അഞ്ചിനായിരുന്നു ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.