മോഡി ഇത്തവണ ലക്നൌവില്‍ നിന്ന് ജനവിധി തേടും?

ബുധന്‍, 24 ഏപ്രില്‍ 2013 (12:00 IST)
PTI
PTI
അടുത്ത പൊതുതെരഞ്ഞെടുപ്പിലൂടെ പ്രധാനമന്ത്രിപദം ലക്ഷ്യമിടുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഉത്തര്‍ പ്രദേശിലെ ലക്നൌ മണ്ഡലത്തില്‍ നിന്ന് ജനവിധി നേടാന്‍ ഒരുങ്ങുന്നതായി സൂചനകള്‍. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ മണ്ഡലമായിരുന്നു ലക്നൌ. 1991 മുതല്‍ 2004 വരെ അഞ്ച് തവണ അദ്ദേഹം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

ലക്നൌവില്‍ മത്സരിക്കാന്‍ മോഡിയ്ക്ക് ബിജെപി അധ്യക്ഷന്‍ രാജ്നാഥ് സിംഗിന്റെ പിന്തുണയുണ്ട്.
ഗുജറാത്തിന് പുറത്തും മോഡിയ്ക്ക് സ്വാധീനമുണ്ട് എന്ന് വരുത്തി തീര്‍ക്കാന്‍ കൂടിയാണിത്.

ഗാന്ധിനഗര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എല്‍ കെ അദ്വാനി ഇത്തവണ ഭോപാലില്‍ നിന്ന് ജനവിധി തേടും. മുന്‍ മന്ത്രി അമിത് ഷാ ആയിരിക്കും ഗാന്ധിനഗറില്‍ മത്സരിക്കുക.

വെബ്ദുനിയ വായിക്കുക