മോഡി അഴകിയ രാവണനെന്ന് ദ്വിഗ് വിജയ് സിംഗ്

ബുധന്‍, 13 ജൂണ്‍ 2012 (17:49 IST)
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ രാക്ഷസ രാജാവായ രാവണനോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ്. ചൊവ്വാഴ്ച രാത്രി അഹമ്മദാബാദ്‌ വിമാനത്താവളത്തില്‍ വച്ചാണ്‌ ദിഗ്വിജയ്‌ ഈ അഭിപ്രായപ്രകടനം നടത്തിയത്. മോഡി അഹംഭാവം ഉപേക്ഷിക്കണം എന്നും അദ്ദേഹം പറഞ്ഞു.

രാവണന്റെ ട്രാക്ക് റെക്കോര്‍ഡും മോഡിയുടേതും സമാനമാണ്. ലങ്കയില്‍ വികസനങ്ങള്‍ കാഴ്ചവച്ചയാളാണ് രാവണന്‍. ലങ്കയെ അദ്ദേഹം സുവര്‍ണനഗരിയാക്കി. എന്നാല്‍ രാവണന്റെ അഹന്ത സ്വന്തം നാശത്തിന് തന്നെ കാരണമായി എന്ന് ദ്വിഗ്‌വിജയ് ചൂണ്ടിക്കാട്ടി. ഇക്കാര്യം മോഡിജി മനസ്സിലാക്കിയാല്‍ കൊള്ളാം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി ജെ പി വിട്ട സഞ്ജയ് ജോഷിയെക്കുറിച്ച് ദ്വിഗ്‌വിജയ് സഹതപിച്ചു. സഞ്‌ജയ്‌ ജോഷിയെ സിഡി വിവാദത്തില്‍ കുടുക്കി പുറത്ത് ചാടിച്ചത് മോഡിയുടെ കളിയാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക