മോഡിയെ ആക്രമിച്ച് ബിജെപി മാസിക

വെള്ളി, 1 ജൂണ്‍ 2012 (17:07 IST)
PTI
PTI
ബിജെപി പ്രസിദ്ധീകരണത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് വിമര്‍ശനം. ബിജെപി മാസികയായ കമല്‍ സന്ദേശാണ് മോഡിയെ പേരു പറയാതെ വിമര്‍ശിച്ചിരിക്കുന്നത്.

ആരെയും അമിതമായി പ്രശംസിക്കുന്നത് അവരുടെ പതനത്തിലേക്ക് നയിക്കും എന്നാണ് കമല്‍ സന്ദേശിന്റെ പത്രാധിപക്കുറിപ്പില്‍ പറയുന്നത്. ഉയര്‍ന്ന സ്ഥാനത്ത് എത്തിയവര്‍ താഴെയുള്ളവരെക്കൂടി കണക്കിലെടുക്കണം. വ്യക്തിയുടെ അപ്രമാദിത്വം അംഗീകരിച്ച് പാര്‍ട്ടിക്ക് മുന്നോട്ടു നീങ്ങാനാകില്ലെന്നും പറയുന്നുണ്ട്.

മോഡിയുടെ എതിരാളിയും പാര്‍ട്ടിയിലെ ആര്‍ എസ് എസ് മുഖവുമായ സഞ്ജയ് ജോഷി മുംബൈയില്‍ നടന്ന ബിജെപി എക്സിക്യൂട്ടിവില്‍ നിന്ന് രാജിവച്ചിരുന്നു. മോഡിയുടെ സമ്മര്‍ദ്ദതന്ത്രമാണ് ഇവിടെ ഫലിച്ചത്. ഇതില്‍ പല നേതാക്കളും കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയെ മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി ബ്ലോഗിലൂടെ വിമര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് മോഡിക്കെതിരെയും വിമര്‍ശനം വന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക