മോഡിയുടെ ചിത്രം പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം

Webdunia
ചൊവ്വ, 26 മെയ് 2015 (11:15 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. രാഷ്‌ട്രപതിയുടെ ചിത്രത്തിനൊപ്പം പ്രധാനമന്ത്രിയുടെ ചിത്രവും വെക്കണമെന്നാണ് വിവിധ മന്ത്രാലയങ്ങള്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
 
മോഡി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. തീരുമാനം ഇതിനകം വിവാദമായി കഴിഞ്ഞു.
 
രാജ്യത്തെ പ്രതിരോധ ഓഫീസുകളില്‍ രാഷ്‌ട്രപതിയുടെ ചിത്രം സ്ഥാപിക്കുന്നത് സാധാരണയാണ്. അതുപോലെ രാഷ്‌ട്രപിതാവ് മഹാത്മ ഗാന്ധിയുടെയും ഭരണഘടനാ ശില്‍പി ബി ആര്‍ അംബേദ്കറുടെയും ചിത്രവും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ വെക്കാറുണ്ട്. 
 
ഇതു പോലെ പ്രധാനമന്ത്രിയുടെ ചിത്രവും ഓഫീസുകളില്‍ വേണമെന്നാണ് പുതിയ നിര്‍ദേശം.