മേല്ജാതിക്കാരനെ വിവാഹം ചെയ്തു; പെണ്‍കുട്ടിയുടെ തല്‍ മൊട്ടയടിക്കുകയും വസ്ത്രമഴിക്കുകയും ചെയ്തവര്‍ പിടിയില്‍
ചൊവ്വ, 15 ഒക്ടോബര്‍ 2013 (08:54 IST)
PRO
മേല്ജാതിക്കാരനെ വിവാഹം കഴിച്ച 19 കാരിയായ പെണ്‍കുട്ടിയെ തല മൊട്ടയടിക്കുകയും വസ്ത്രമഴിക്കുകയും ചെയ്ത വരന്റെ ബന്ധുക്കളായ 3 പേര് അറസ്റ്റിലായി.
താനെ ജില്ലയിലെ ഷാഹാപൂര്‍ താലൂക്കിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പഡ്ഘ പോലീസ് കേസെടുത്തത്.
ബലം പ്രയോഗിച്ച് തന്റെ വസ്ത്രം അഴിക്കുകയും തല മൊട്ടയടിക്കുകയുമായിരുന്നെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
ബന്ധുക്കളുടെ കടുത്ത എതിര്‍പ്പ് വകവെക്കാതെയാണ് ഇരുവരും കഴിഞ്ഞ മെയ് മാസത്തില്‍ വിവാഹിതരായത്. ഇരുവരും ഭീവണ്ടിയിലെ പെണ്‍കുട്ടിയുടെ വീട്ടിലായിരുന്നു താമസം.
കഴിഞ്ഞ ആഗസ്ത് 30ന് ഇരുവരും പുറത്ത് പോയി മടങ്ങുന്ന വഴി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ രണ്ടു പേരെയും പിടികൂടി ബലമായി അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
തുടര്‍ന്ന് ഇരുവരേയും വീടിന് മുന്നില്‍ കെട്ടിയിട്ടശേഷം പെണ്‍കുട്ടിയുടെ വസ്ത്രമഴിച്ച് തല മൊട്ടയടിക്കുകയായിരുന്നു.
പിന്നീട് ഇരുവരേയും മൈദെ ഗ്രാമത്തലവന് സന്തോഷ് പാട്ടീല്‍ രക്ഷപ്പെടുത്തി പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
ഇവിടെ വെച്ച് ഇരുവരും പിരിഞ്ഞ് ജീവിക്കാന്‍ തീരുമാനിച്ചെങ്കിലും പെണ്‍കുട്ടി കഴിഞ്ഞ ദിവസം വരന്റെ മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.