മെഹ്ദി ഹസ്സന്റെ ഹൃദയത്തില്‍ എന്നും ഇന്ത്യ ഉണ്ടായിരുന്നു
ബുധന്‍, 13 ജൂണ്‍ 2012 (16:27 IST)
PRO
PRO
ജന്മനാട്ടിലേക്ക് ഓടിയെത്താന്‍ അവസാനനിമിഷം വരെ മെഹ്ദി ഹസ്സന്‍ കൊതിച്ചിരുന്നു. മാതൃരാജ്യമായ പാകിസ്ഥാനും, പിറന്ന മണ്ണായ ഇന്ത്യയ്ക്കും അദ്ദേഹത്തിന്റെ മനസ്സില്‍ ഒരേ സ്ഥാനമായിരുന്നു. രാജസ്ഥാനിലെ ലുണയില്‍ ജനിച്ച അദ്ദേഹം ഇന്ത്യാ വിഭജനത്തെത്തുടര്‍ന്ന് പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു.
2000ത്തിലാണ് മെഹ്ദി ഹസ്സന്‍ അവസാനമായി ഇന്ത്യയില്‍ പരിപാടി അവതരിപ്പിച്ചത്. 2008-ല്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അത് മാറ്റിവയ്ക്കുകയായിരുന്നു.
പിന്നീട് 2010-ലും അദ്ദേഹം ഇന്ത്യയിലെത്താന്‍ കൊതിച്ചു. ലതാ മങ്കേഷ്കര്‍, അമിതാഭ് ബച്ചന്‍ എന്നിവരെ കാണണമെന്ന ആഗ്രഹവും അദ്ദേഹം പങ്കുവച്ചിരുന്നു. എന്നാല്‍ അനാരോഗ്യം അദ്ദേഹത്തിന്റെ ആഗ്രഹത്തിന് തടസ്സം നിന്നു.