‘മെയ്ക് ഇൻ ഇന്ത്യ’ പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശീയമായി നിർമിച്ച തോക്കുകള്‍ സൈന്യം നിരസിച്ചു. കാലങ്ങളായി ജവാന്മാര്‍ ഉപയോഗിക്കുന്ന എകെ- 47, ഐ.എന്‍.എസ്.എ.എസ് എന്നീ തോക്കുകള്‍ക്ക് പകരം പ്രാദേശികമായി നിര്‍മ്മിച്ച 7.62x 51 എംഎം തോക്കുകളാണ് പ്രാഥമിക പരിശോധനക്ക് ശേഷം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സൈന്യം തള്ളിയത്.
സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡായിരുന്നു ഈ തോക്കുകള്‍ നിര്‍മ്മിച്ചത്. എന്നാല്‍ സൈന്യം നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ അവ പരാജയപ്പെട്ടു. ഈ തോക്കുകളില്‍ കാര്യമായി തന്നെ മാറ്റങ്ങള്‍ വരുത്തണമെന്നും തിര നിറയ്ക്കുന്നതിനുപോലും വളരെ സമയമെടുക്കുന്നുവെന്നും സൈന്യം നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.