സ്വന്തം അധ്യാപകന്റെ തല്ല് കൊണ്ട് മൂന്നാം ക്ലാസ്സുകാരന് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ജഹാന്ഗീര്ബാദ് എന്ന പ്രദേശത്തെ ഒരു സ്വകാര്യ പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. എന്നാല്‍ പൊലീസില്‍ ഇത് സംബന്ധിച്ച് പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അറിവ്. ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് പ്രാഥമിക ശിക്ഷാ അധികാരി രമേശ് ചന്ദ്ര അറിയിച്ചു.
വിദ്യാര്‍ത്ഥി മരിച്ച സംഭവമറിഞ്ഞ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സ്കൂളില്‍ എത്തിയപ്പോഴേക്കും അധ്യാപകന് രമേശ് കുമാര്‍ സ്ഥലം വിട്ടിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.