കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.
രാവിലെ അഞ്ചുമണിയോടെ റണ്‍വേ കാണാനാവാത്തവിധം മൂടല്‍മഞ്ഞ് നിറഞ്ഞിരുന്നു.നിരവധി വിമാനങ്ങളുടെ ഷെഡ്യൂളുകള്‍ പുനക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്തതായി അധികൃതര്‍ അറിയിച്ചു.
കൊല്‍ക്കത്തയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. രാവിലെ 7.55 നാണ് വിമാന സര്‍വീസ് പുനരാരംഭിച്ചത്.