മുസ്ലീം സംവരണം: ഖുര്‍ഷിദിനെതിരെ നടപടി?

ശനി, 11 ഫെബ്രുവരി 2012 (23:12 IST)
PRO
PRO
ഉത്തര്‍‌പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ന്യൂനപക്ഷ സംവരണം വാഗ്ദാനം ചെയ്ത് പ്രസ്താവന നടത്തിയ നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രപതിക്ക്‌ കത്തയച്ചു. മുസ്ലീങ്ങളിലെ ന്യൂനപക്ഷത്തിന്‌ ഉപസംവരണം ഏര്‍പ്പെടുത്തുമെന്നാണ് ഖുര്‍ഷിദ്‌ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്.

ഖുര്‍ഷിദിന്റെ പ്രസ്താവന ഭരണഘടനാ സ്ഥാപനങ്ങളുടെ വിലയിടിക്കുന്നതാണെന്ന്‌ കമ്മിഷന്‍ ചൂണ്ടിക്കാട്ടി‌. വെള്ളിയാഴ്ചയാണ് ഉത്തര്‍പ്രദേശില്‍ നടന്ന തെരഞ്ഞെടുപ്പ്‌ റാലിയില്‍ ഖുര്‍ഷിദ്‌ ഉപസംവരണമെന്ന പ്രസ്താവന നടത്തിയത്. ഈ പശ്ചാത്തലത്തിലാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നടപടി.

കഴിഞ്ഞ ദിവസവും ഖുര്‍ഷിദ് ഇത്തരം പ്രസ്താവന നടത്തിയതിനേത്തുടര്‍ന്ന് കമ്മിഷന്‍ ശാസിച്ചിരുന്നു. ഇന്നാല്‍ ഇത് വകവയ്ക്കാതെ ഖുര്‍ഷിദ് പ്രസ്താവന ആവര്‍ത്തിച്ചതിനാലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ നടപടി

വെബ്ദുനിയ വായിക്കുക