മുസാഫര്‍നഗര്‍ കലാപം അന്വേഷണം ആറുമാസം കൂടി നീട്ടണമെന്ന് ഏകാംഗകമ്മീഷന്‍

ബുധന്‍, 13 നവം‌ബര്‍ 2013 (12:19 IST)
PRO
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലുണ്ടായ വര്‍ഗീയകലാപത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ആറുമാസംകൂടി അനുവദിക്കണമെന്ന് ഏകാംഗകമ്മീഷന്‍ ആവശ്യപ്പെട്ടു.

കമ്മീഷന് അനുവദിച്ച രണ്ടുമാസത്തെ സമയം അവസാനിച്ചിരിക്കെയാണ് കമ്മീഷനംഗം റിട്ട. ജസ്റ്റിസ് വിഷ്ണു സഹായ് സര്‍ക്കാറിനോട് ഈ ആവശ്യമുന്നയിച്ചത്. സപ്തംബര്‍ ഒമ്പതിനാണ് യുപി. സര്‍ക്കാര്‍ സഹായിയെ അന്വേഷണക്കമ്മീഷനായി നിയമിച്ചത്.

സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ച കമ്മീഷന്‍ കലാപത്തിനിരയായവരുടെ മൊഴികള്‍ രേഖപ്പെടുത്തി. രേഖാമൂലമുള്ള 350 മൊഴികള്‍ കമ്മീഷന് ഇതിനകം ലഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക