മുലായത്തിന് സുഷമയുടെ പിന്തുണ; ബേണിയെ തള്ളിപ്പറഞ്ഞ് സോണിയ
ബുധന്‍, 20 മാര്‍ച്ച് 2013 (16:58 IST)
PRO
PRO
കോണ്‍ഗ്രസ് മന്ത്രി ആരോപണം ഉന്നയിച്ച സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിന് പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജിന്റെ പിന്തുണ. മുലായം സിംഗ് യാദവിനു തീവ്രവാദി ബന്ധമുണ്ടെന്നായിരുന്നു കോണ്‍ഗ്രസ് മന്ത്രി ബേണി പ്രസാദ് യാദവ് കഴിഞ്ഞ ദിവസം പാര്‍ലമെന്റിന് അകത്തും പുറത്തുമായി പ്രസ്താവിച്ചത്. അതേസമയം, യു പി എ അധ്യക്ഷ സോണിയഗാന്ധി മുലായം സിംഗിനെ നേരില്‍ കണ്ട്, ബേണി പ്രസാദിന്റെ അഭിപ്രായം കോണ്‍ഗ്രസിന്റേത് അല്ലെന്ന് അറിയിച്ചിരുന്നു.
തുടര്‍ന്ന് ബേണിപ്രസാദ് വര്‍മ ക്ഷമാപണം നടത്തി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഖേദപ്രകടനം നടത്തിയത്. ഇതൊരു അടഞ്ഞ അദ്ധ്യായമാണ് എന്ന് ബേണി പ്രസാദ് പറഞ്ഞു. ബേണി പ്രസാദ് വര്‍മ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ പാര്‍ലമെന്റിന്റെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
മുലായംസിംഗിന് തീവ്രവാദ ബന്ധമുണ്ടെന്നാണു പാര്‍ലമെന്റില്‍ ബേണി പ്രസാദ് ആരോപിച്ചത്. തീവ്രവാദത്തിനു ഒരു മതത്തിന്റെയും നിറമില്ല. ഏതു വിഭാഗം ചെയ്‌താലും അതു തീവ്രവാദമാണ്. ബാബ്‌റി മസ്ജിദ് തകര്‍ത്ത കല്യാണ്‍ സിംഗിനെ കൂടെക്കൂട്ടുക വഴി മുലായംസിംഗ് തീവ്രവാദത്തിനു കൂട്ടു നില്‍ക്കുകയാണെന്ന് ബേണി പ്രസാദ് ആരോപിച്ചിരുന്നു.