മുലായത്തിനെ വിമര്‍ശിക്കുന്നത് വിലക്കിയാല്‍ കോണ്‍ഗ്രസ് വിട്ട് പോകും: ബേനി പ്രസാദ് വര്‍മ്മ

വെള്ളി, 5 ജൂലൈ 2013 (14:57 IST)
PTI
സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെതിരെ പരാമര്‍ശം നടത്തുന്നതില്‍ നിന്നും തന്നെ വിലക്കിയാല്‍ പാര്‍ട്ടി വിട്ട് പോകാന്‍ മടിക്കില്ലെന്ന് കേന്ദ്ര മന്ത്രി ബേനി പ്രസാദ് വര്‍മ്മ.

പ്രധാനമന്ത്രിയാകാന്‍ പോയിട്ട് അദ്ദേഹത്തിന്റെ വീട്ടിലെ തൂപ്പുകാരനാകാന്‍ പോലും മുലായത്തിന് അര്‍ഹതയില്ലെന്നാണ് ബേനി പ്രസാദ് പറഞ്ഞത്. ഈ പരാമര്‍ശം മൂലമാണ് ബേനി പ്രസാദിന് പാര്‍ട്ടി താക്കീത് നല്‍കിയത്. എന്നാല്‍ ഈ താക്കീത് തന്നെ അപമാനിക്കുന്ന തരത്തിലായിപ്പോയിയെന്ന് ബേനി പ്രസാദ് പറഞ്ഞു.

മുലായത്തെ വിമര്‍ശിക്കുന്നതില്‍ നിന്ന് ബേനി പ്രസാദിനെ ഒഴിവാക്കില്ലെന്നും എന്നാല്‍ വിമര്‍ശനം വ്യക്തിപരമാവരുതെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശിച്ചതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക