മുന്‍ കേന്ദ്രമന്ത്രി കാശിറാം റാണ അന്തരിച്ചു

വെള്ളി, 31 ഓഗസ്റ്റ് 2012 (16:22 IST)
PRO
PRO
മുന്‍ കേന്ദ്രമന്ത്രിയും ബിജെപി വിമത നേതാവുമായ കാശിറാം റാണ അന്തരിച്ചു. 76 വയസുകാരനായ കാശിറാമിനെ വെള്ളിയാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

വാജ്പെയി സര്‍ക്കാരിന്റെ ഭരണകാലത്ത് കേന്ദ്ര ടെക്‍സ്റ്റൈല്‍‌സ് മന്ത്രിയായിരുന്നു. അടുത്ത ഇടയ്ക്കാണ് കാശിറാം ബിജെപിയുമായിട്ടുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കേശുഭായി പട്ടേലിന്റെ ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

മരണവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് കേശുഭായി പട്ടേലും ജിപിപി നേതാവ് ഗോര്‍ദന്‍ സദാഫിയയും ആശുപത്രിയില്‍ എത്തിയിരുന്നു. കാശിറാം റാണയുടെ മൃതദേഹം സൂറത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക