മുന്‍ കേന്ദ്രമന്ത്രി അന്‍‌പുമണി രാംദാസ് അറസ്റ്റില്‍

വെള്ളി, 3 മെയ് 2013 (11:10 IST)
PTI
PTI
പ്രകോപനപരമായ പ്രസംഗം നടത്തിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി അന്‍‌പുമണി രാംദാസ് അറസ്റ്റില്‍. കാഞ്ചീപുരം പൊലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ചെന്നൈ ടി നഗറിലെ വസതിയിലെത്തിയാണ് വെള്ളിയാഴ്ച രാവിലെ പൊലീസ് സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വര്‍ഷം മഹാബലിപുരത്ത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെ പ്രകോപനപരമായ പ്രസംഗം നടത്തി എന്നാണ് കേസ്.

അന്‍‌പുമണി രാംദാസിന്റെ പിതാവും പിഎംകെ സ്ഥാപക നേതാവുമായ എസ് രാംദോസിനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനായിരുന്നു അറസ്റ്റ്. അദ്ദേഹത്തെ 15 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുകയാണ്.

അതേസമയം അറസ്റ്റില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടിലെ പിഎംകെ ശക്തികേന്ദ്രങ്ങളില്‍ അക്രമം തുടരുകയാണ്.

വെബ്ദുനിയ വായിക്കുക