മിത്തല്‍ പ്രശ്നം: ആര്‍‌എസ്‌എസ് ഇടപെടുന്നു

തിങ്കള്‍, 16 മാര്‍ച്ച് 2009 (11:57 IST)
രാജ്നാഥ്-ജയ്‌റ്റ്ലി അകല്‍ച്ച തീര്‍ക്കാന്‍ ആര്‍‌എസ്‌എസ് ഇടപെടുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ് പാര്‍ട്ടിയുടെ വടക്ക് കിഴക്കന്‍ കണ്‍‌വീനറായി സുധാംശു മിത്തലിനെ നിയമിച്ചതിനെ തുടര്‍ന്ന് അരുണ്‍ ജയ്‌റ്റ്‌ലി യോഗങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതാണ് പാര്‍ട്ടിക്ക് പ്രതിസന്ധിയാവുന്നത്.

പ്രശ്നം രമ്യതയിലെത്തിക്കാന്‍ വേണ്ട ശ്രമം നടത്തണമെന്ന് ആര്‍‌എസ്‌എസ് ജനറല്‍ സെക്രട്ടറി സുരേഷ് സോണി കഴിഞ്ഞ ദിവസം ജയ്‌റ്റിലിയോട് ആവശ്യപ്പെട്ടതായാണ് സൂചന. പാര്‍ട്ടി നേതാവ് എല്‍ കെ അദ്വാനിയും പ്രശ്നം രമ്യതയിലാക്കാനുള്ള ശ്രമം നടത്തി തുടങ്ങി.

അന്തരിച്ച പാര്‍ട്ടി നേതാവ് പ്രമോദ് മഹാജന്‍റെ വലം‌കൈയെന്ന് വിശേഷിപ്പിച്ചിരുന്ന വ്യാപാരിയാണ് മിത്തല്‍. മിത്തലിന്‍റെ നിയമനത്തെ തുടര്‍ന്ന് പാര്‍ട്ടി നേതാക്കളില്‍ പലരും അതൃപ്തരായിരുന്നു. നിയമനം റദ്ദാക്കാതെ യോഗങ്ങളില്‍ സംബന്ധിക്കില്ല എന്നാണ് ജയ്‌റ്റ്‌ലിയുടെ തീരുമാനം.

നാളെ നടക്കുന്ന തന്ത്രപ്രധാനമായ പാര്‍ട്ടി യോഗത്തിലാണ് എല്ലാവരുടെയും ശ്രദ്ധ. തെരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ അഭിപ്രായ വ്യത്യാസം കടുത്ത നിലപാടിലേക്ക് മാറുന്നത് പാര്‍ട്ടിയില്‍ അസ്വസ്ഥത വളര്‍ത്തുന്നു.


വെബ്ദുനിയ വായിക്കുക