മാവോകള്‍ ഗ്രാമീണരെ തട്ടിക്കൊണ്ടു പോയി

തിങ്കള്‍, 12 ജൂലൈ 2010 (12:47 IST)
ബീഹാറിലെ കൈമുര്‍ ജില്ലയിലെ ലോദയില്‍ നിന്ന് മാവോയിസ്റ്റുകള്‍ 11 ഗ്രാമീണരെ തട്ടിക്കൊണ്ടു പോയി. സായുധ മാവോ സംഘം കഴിഞ്ഞ രാത്രിയിലാണ് ഗ്രാമീണരെ തട്ടിക്കൊണ്ടു പോയത്.

ഞായറാഴ്ച രാത്രി ഗ്രാമം ആക്രമിച്ച മാവോ സംഘത്തില്‍ 60 പേര്‍ ഉണ്ടായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവര്‍ ഗ്രാമീണരുടെ ലൈസന്‍സ് ഉള്ള തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.

ഇതിനിടെ, കഴിഞ്ഞ ദിവസം രാത്രി പശ്ചിമബംഗാളിലെ പടിഞ്ഞാറന്‍ മിഡ്നാപ്പൂരില്‍ പൊലീസിന്റെ സംയുക്ത സേന നടത്തിയ തെരച്ചിലില്‍ 12 നക്സലൈറ്റുകളെ അറസ്റ്റ് ചെയ്തു.

വെബ്ദുനിയ വായിക്കുക