മാര്‍പ്പാപ്പയ്ക്കെതിരെ സ്ത്രീകളുടെ നഗ്നതാ പ്രതിഷേധം

തിങ്കള്‍, 14 ജനുവരി 2013 (11:53 IST)
PRO
സ്വവര്‍ഗ ലൈംഗികതയ്‌ക്കെതിരായ പോപ്പിന്റെ നിലപാടിനെതിരെ സ്ത്രീകളുടെ നഗ്‌നതാ പ്രതിഷേധം. ഫെമന്‍ എന്ന സംഘടനാ പ്രവര്‍ത്തകരാണു ഇങ്ങനെ പ്രതിഷേധിച്ചത്.

സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പള്ളിയിലെ പ്രാര്‍ഥനയ്ക്കിടെയാണു ഒരുകൂട്ടം സ്ത്രീകള്‍ നഗ്‌നതാ പ്രതിഷേധം നടത്തിയത്.

പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ക്ക് മുന്നില്‍ നാലു സ്ത്രീകള്‍ മേല്‍വസ്ത്രം ഉരിഞ്ഞെറിഞ്ഞ് പോപ്പിനെതിരെ മുദ്രാവാക്യം നടത്തുകയായിരുന്നു. പോപ്പ് നാവടക്കണമെന്നും സ്വവര്‍ഗാനുരാഗികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക