മാധ്യമപ്രവര്‍ത്തക കൂട്ടബലാത്സംഗത്തിനിരയായി

വെള്ളി, 23 ഓഗസ്റ്റ് 2013 (09:15 IST)
PRO
ദക്ഷിണ മുംബൈയില്‍ വനിതാ മാധ്യമപ്രവര്‍ത്തക കൂട്ടബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. മുംബൈയിലെ ഒരു പത്രത്തില്‍ ജോലി ചെയ്യുന്ന ഫോട്ടോഗ്രാഫറാണ് ബലാത്സംഗത്തിനിരയായത്.

പൂട്ടിക്കിടക്കുന്ന ഒരു മില്ലിന്റെ ചിത്രമെടുക്കാന്‍ സുഹൃത്തിനൊപ്പം എത്തിയപ്പോഴാണ് അഞ്ചംഗ സംഘം സുഹൃത്തിനെ മര്‍ദ്ദിച്ച് കെട്ടിയിട്ടശേഷം യുവതിയെ പീഡിപ്പിച്ചത്. അവശനിലയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് യുവതിയെ സന്ദര്‍ശിച്ചശേഷം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം സംഭവത്തില്‍ രണ്ടു പൊലീസുകാരും ഉള്‍പ്പെട്ടതായി സൂചനയുണ്ട്.

വെബ്ദുനിയ വായിക്കുക