മമതയുടെ ഷോപ്പിംഗ് അമളികള്‍; കുളിക്കാന്‍ സോസ്പാന്‍!

ഞായര്‍, 29 ജനുവരി 2012 (17:46 IST)
PRO
PRO
മേക്കപ്പിലും ഷോപ്പിംഗിലുമൊന്നും അധികം കമ്പമില്ലാത്ത ആളാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇങ്ങനെയുള്ള ഒരാള്‍ ഷോപ്പിംഗിന് പോയാല്‍ എന്ത് സംഭവിക്കും.

1998-ല്‍ അമേരിക്ക സന്ദര്‍ശിച്ച വേളയില്‍ മമതയ്ക്കും പറ്റി ചില ഷോപ്പിംഗ് അബദ്ധങ്ങള്‍. ബന്ധുക്കളായ പെണ്‍കുട്ടികള്‍ക്ക് നല്‍കാന്‍ ലിപ്സ്റ്റിക്കെന്ന് കരുതി മമത വാങ്ങിയത് തണുപ്പ് കാലത്ത് ചുണ്ടില്‍ പുരട്ടുന്ന ചാപ്സ്റ്റിക്! അത് കൊണ്ടുനല്‍കിയപ്പോള്‍ മമതയെ അവര്‍ കണക്കിന് കളിയാക്കുകയും ചെയ്തു. 'മൈ അണ്‍ഫൊര്‍ഗെറ്റബിള്‍ മെമ്മറീസ്' എന്ന പുസ്തകത്തില്‍ മമത തന്നെയാണ് തനിക്ക് പറ്റിയ അബദ്ധങ്ങള്‍ വിശദീകരിക്കുന്നത്.

ഷവറില്‍ കുളിച്ച് ശീലമില്ലാത്ത മമത അമേരിക്കയിലെ കുളിമുറിയില്‍ നന്നേ കഷ്ടപ്പെട്ടു. കുളിക്കാന്‍ മഗും ബക്കറ്റുമൊന്നും ഇല്ലാത്തതിനാല്‍ മമത സോസ്പാന്‍ ഉപയോഗിച്ച് വെള്ളം കോരിയൊഴിച്ചാണ് കുളിച്ചത്.

വെബ്ദുനിയ വായിക്കുക