മന്‍മോഹന്‍ സിംഗും ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്
വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (07:45 IST)
PTI
PTI
ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് നടക്കും. മന്‍മോഹന്‍ സിംഗ് 2009ലാണ് അവസാനം അമേരിക്ക സന്ദര്‍ശിച്ചത്. ഒബാമ 2010-ല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
ഇന്ത്യ-അമേരിക്ക തമ്മിലുള്ള പ്രതിരോധ കരാര്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളാവും മന്‍മോഹന്‍ സിംഗും ഒബാമയും ചര്‍ച്ച ചെയ്യുക. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ വിശാലമാക്കുന്നത് സംബന്ധിച്ചും ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമാകും.
മന്‍മോഹന്‍ സിംഗും ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ വച്ചായിരിക്കും നടക്കുക. ഞായാറാഴ്ച മന്‍മോഹന്‍ സിംഗും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും തമ്മിലുള്ള കൂടിക്കാഴ്ച നടക്കും.