മനുഷ്യരാശിക്ക് പ്രചോദനത്തിന്റെ ആള്‍‌രൂപമായിരുന്നു മണ്ടേല‍; പ്രണബ് മുഖര്‍ജി

വെള്ളി, 6 ഡിസം‌ബര്‍ 2013 (10:38 IST)
PTI
ദക്ഷിണാഫ്രിക്കയിലെ കറുത്തവര്‍ഗക്കാരുടെ വിപ്ലവസൂര്യനെന്നറിയപ്പെട്ട നെല്‍സണ്‍ മണ്ടേലയുടെ നിര്യാണത്തില്‍ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി ദു:ഖം രേഖപ്പെടുത്തി.

മനുഷ്യരാശിക്ക്‌ പ്രചോദനത്തിന്റെ ആള്‍രൂപമായിരുന്നു നെല്‍സണ്‍ മണ്ടേലയെന്നും രാഷ്ട്രതന്ത്രജ്ഞനായിരുന്ന അദ്ദേഹം ലോക നേതാവു കൂടിയായിരുന്നുവെന്നും രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനത്തിനെതിരെ പതിറ്റാണ്ടുകള്‍ നീണ്ട പോരാട്ടത്തിലൂടെ ലോക ശ്രദ്ധ നേടിയ മണ്ടേല ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നിനാണ് അന്തരിച്ചത്. നീണ്ട ജയില്‍വാസത്തെ തുടര്‍ന്ന് ശ്വാസകോശ രോഗ ബാധിതനായി തീര്‍ന്ന മണ്ടേല ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

വെബ്ദുനിയ വായിക്കുക