മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുടെ വീടിന് സമീപം ബാലികയുടെ മൃതദേഹം

ചൊവ്വ, 5 ഫെബ്രുവരി 2013 (15:15 IST)
PRO
PRO
മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുടെ വീടിന് സമീപം എട്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. അംഗഭംഗം വരുത്തിയ നിലയില്‍ ആയിരുന്നു മൃതദേഹം കിടന്നിരുന്നത്.

ആഭ്യന്തരമന്ത്രി ഉമാശങ്കര്‍ ഗുപ്തയുടെ ഭോപ്പാലിലെ ബംഗ്ലാവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മന്ത്രി അവിടെ ഉണ്ടായിരുന്നില്ല.

വഴിയാത്രക്കാരാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തുയുളള ചേരിയിലെ ബാലികയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഞായറാഴ്ച അമ്മയ്ക്കൊപ്പം മേള കാണാന്‍ പോയപ്പോള്‍ ഈ ബാലികയെ കാണാതാവുകയായിരുന്നു. ബാലിക പീഡിപ്പിക്കപ്പെട്ടതായും പൊലീസ് സംശയിക്കുന്നുണ്ട്.

പ്രത്യേക സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

വെബ്ദുനിയ വായിക്കുക