മധ്യപ്രദേശില്‍ ട്രക്ക് മറിഞ്ഞ് 14 തൊഴിലാളികള്‍ മരിച്ചു
ബുധന്‍, 13 നവംബര്‍ 2013 (17:28 IST)
PRO
മധ്യപ്രദേശിലെ ഡാത്തിയയില്‍ നിയന്ത്രണം വിട്ട ട്രക്ക് മറിഞ്ഞ് 14 തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്.