മധുരയില്‍ ഒരു പടക്ക നിര്‍മ്മാണശാലയ്ക്ക് തീ പിടിച്ച് ആറ് പേര് കൊല്ലപ്പെട്ടു. അപകടത്തില്‍ 17 പേര്‍ക്ക് പരുക്ക് പറ്റി. പരുക്കേറ്റ 10 പേരുടെ നില ഗുരുതരമാണ്.
മധുരയിലെ വിരുതുനഗറിന് അടുത്തുള്ള മുതലപ്പെട്ടി ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന രാജേഷ്ഖന്ന ഫയര്‍വര്‍ക്സിലാണ് തീപിടുത്തം ഉണ്ടായത്.
സ്ഫോടനത്തെ തുടര്‍ന്ന് പ്രദേശമാകെ കനത്ത പുക പരന്നിരിക്കുകയാണ്. അഗ്നിശമന സേനയും പൊലീസും രക്ഷാപ്രവര്‍ത്തനം നടത്തുന്നു.