മദ്യപിച്ച് വീട്ടിലെത്തിയ ശേഷം സ്ഥിരമായി വഴക്കുണ്ടാക്കുന്ന ഭര്‍ത്താവിന്റെ കണ്ണില്‍ ഭാര്യ ഫെവിക്വിക്ക് ഒഴിച്ചു. ഭര്‍ത്താവിനെ ഒരു പാഠം പഠിപ്പിക്കണമെന്ന ഉദ്ദേശത്തോടെയാണ് സന്തോഷ് വിശ്വകര്‍മ്മ എന്ന വ്യക്തിയുടെ കണ്ണില്‍ ഭാര്യയായ വിജയലക്ഷ്മി ഫെവിക്വിക്ക് ഒഴിച്ചത്. മധ്യപ്രദേശിലെ റീവ ജില്ലയിലാണ് വിചിത്രമായ സംഭവം ഈ സംഭവം നടന്നത്.
സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാള്‍ വിജയലക്ഷ്മിയെ മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ അറിയിച്ചു. രാത്രി ഇയാള്‍ ഉറങ്ങുന്നതിനിടെയാണ് ഭാര്യ ഫെവിക്വിക്ക് ഒഴിച്ചത്. രാവിലെ കണ്ണുതുറക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് സന്തോഷ് ഇക്കാര്യമറിയുന്നത്. സഹായത്തിനായി വിജയലക്ഷ്മിയെ വിളിച്ചെങ്കിലും അവര്‍ പ്രതികരിച്ചില്ല.
കണ്ണുകള്‍ കഴുകി നോക്കിയെങ്കിലും ഫലം കാണാത്തതിനാല്‍ സന്തോഷ് അയല്‍വാസികളുടെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ ശേഷമാണ് സന്തോഷിന് കണ്‍പോളകള്‍ തുറക്കാന്‍ സാധിച്ചത്. എന്നാല്‍ സഹായത്തിന് അയല്‍വാസികളെ വിളിച്ചതില്‍ രോഷാകുലയായ വിജയലക്ഷ്മി വീടു വിട്ടുപോകുകയും ചെയ്തു.