മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിള്‍ വിഷം കഴിച്ച് ജീവനൊടുക്കി. റോഹ്താക് ജില്ലയിലെ രാജ് കിഷോര്‍ ശര്‍മ്മ എന്ന 35 വയസുകാരനാണ് ജീവനൊടുക്കിയത്. സ്ഥിരമായി മദ്യപിക്കാറുള്ള ഇയാള്‍ മദ്യം ലഭിക്കാത്തതിനേത്തുടര്‍ന്ന് വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മദ്യ നിരോധനം നിലവില്‍ വന്നതിനേത്തുടര്‍ന്ന് ഏപ്രില്‍ നാലിന് മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം ശര്‍മ്മയും മദ്യം കഴിക്കില്ലെന്ന് പ്രതിജ്ഞ എടുത്തിരുന്നു. ജെഹാബാദിലെ കനൗലി സ്വദേശിയാണ് ശര്‍മ്മ. മദ്യപാനത്തെ തുടര്‍ന്ന് അഞ്ചു തവണ ഇയാളെ സസ്പെന്റ് ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.