മദര്‍ തെരേസ പരാമര്‍ശം: മോഹന്‍ ഭാഗവതിന് ശിവസേനയുടെ പിന്തുണ

ബുധന്‍, 25 ഫെബ്രുവരി 2015 (10:32 IST)
ആതുരസേവനത്തിന്റെ മറവില്‍ മദര്‍ തെരേസയുടെ ലക്‌ഷ്യം മതംമാറ്റമായിരുന്നു എന്ന ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ശിവസേന. ശിവസേനയുടെ മുഖപത്രമായ ‘സാമ്ന’യിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 
 
മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ മതപരിവര്‍ത്തനവും നടത്താറുണ്ട്. ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് നടക്കുന്നുണ്ട്. വളരെക്കാലം മുമ്പു മുതല്‍ തന്നെ ഇതു നടന്നുവരുന്നതാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞത് ശരിയാണെന്നും സാമ്ന പറയുന്നു.
 
പാവങ്ങളുടെ ഇടയില്‍ മദര്‍ തെരേസ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയത് അവരെ ക്രിസ്തുമതത്തിലേക്ക് മാറ്റുക എന്ന ലക്‌ഷ്യത്തോടെ ആയിരുന്നു എന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. മതപരിവര്‍ത്തനം ലക്‌ഷ്യം വെച്ചു കൊണ്ടുള്ള സേവനം ആ സേവനത്തിന്റെ മൂല്യം തന്നെ നഷ്‌ടമാക്കുന്നു. മദര്‍ തെരേസയുടെ സേവനം നല്ലതായിരുന്നു. പക്ഷേ, താന്‍ ശുശ്രൂഷിച്ചവരെ ക്രിസ്തുമതത്തിലേക്ക് മാറ്റിയെന്നും മോഹന്‍ ഭാഗവത് ആരോപിച്ചിരുന്നു.
 
രാജ്യത്ത് ക്രിസ്തുമതം മതം മാറ്റത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്ന മുഖപ്രസംഗത്തില്‍ ദേശീയവികാരമാണ് മോഹന്‍ ഭാഗവത് വ്യക്തമാക്കിയതെന്നും പറയുന്നു.

വെബ്ദുനിയ വായിക്കുക