മദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
തിങ്കള്‍, 21 ഒക്‌ടോബര്‍ 2013 (08:51 IST)
PRO
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അബ്ദുള്‍ നാസര്‍ മദനി സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് കഴിഞ്ഞദിവസങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ജാമ്യാപേക്ഷയില്‍ കേരളത്തെ കക്ഷിചേര്‍ക്കണമെന്ന് മദനി ആവശ്യപ്പെടും. ജാമ്യം ലഭിച്ചാല്‍ വിചാരണയ്ക്ക് എത്തുമെന്ന് കേരള സര്‍ക്കാരില്‍ നിന്ന് കോടതിക്ക് ഉറപ്പ് വാങ്ങാമെന്നാണ് മദനി കോടതിയില്‍ അറിയിക്കുമെന്നാണ് സൂചന.