മദനിയുടെ ജാമ്യാപേക്ഷയെ കേരളം എതിര്‍ക്കില്ല

ഞായര്‍, 17 നവം‌ബര്‍ 2013 (14:59 IST)
PRO
ബാംഗ്ലൂര്‍ സ്ഫോടന കേസില്‍ അറസ്റ്റിലായി കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുര്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷയെ കേരളം എതിര്‍ക്കില്ലെന്ന് റിപ്പോര്‍ട്ട്.

തിങ്കളാഴ്ചയാണ് ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നത്. മദനിക്ക് ജാമ്യം ലഭിച്ചാല്‍ മതിയായ സുരക്ഷ ഉറപ്പു വരുത്താമെന്നും കേരളം സുപ്രീംകോടതിയെ വാക്കാല്‍ അറിയിക്കുമെന്നാണ്‍ റിപ്പോര്‍ട്ട്.

മദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കര്‍ണാടക സര്‍ക്കാര്‍ നാളെ സത്യവാങ്മൂലം സമര്‍പ്പിക്കും. മഅദ്നിക്ക് പണവും രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും അതുപയോഗിച്ച് വിചാരണ തടസപ്പെടുത്തുമെന്നും കര്‍ണാടക കോടതിയെ അറിയിക്കും.ല്‍കുന്നതിനെയും കര്‍ണാടക എതിര്‍ക്കും.

മദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഭാരതീയ വിചാര കേന്ദ്രം മുന്‍ ജനറല്‍ സെക്രട്ടറി ടി ജി മോഹന്‍ദാസ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. അപേക്ഷ നാളെ കോടതി പരിഗണിക്കും.

വെബ്ദുനിയ വായിക്കുക