ഭൂമി വിവാദം: കര്‍ണാടക നിയമമന്ത്രി രാജിവച്ചു

ശനി, 23 ജൂണ്‍ 2012 (16:20 IST)
PRO
PRO
മാനദണ്ഡങ്ങള്‍ ലംഘിച്ച് ബാംഗ്ലൂര്‍ നഗരത്തില്‍ ജി കാറ്റഗറി റസിഡന്‍ഷ്യല്‍ സൈറ്റ് സ്വന്തമാക്കി എന്ന ആരോപണത്തില്‍ കര്‍ണാടക നിയമമന്ത്രി ജി സുരേഷ് കുമാര്‍ രാജിവച്ചു. എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി ഡി വി സദാനന്ദ ഗൌഡ രാജി സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

യദ്യൂരപ്പയുടെ ഭരണകാലത്താണ് മുഖ്യമന്ത്രിയുടെ വിവേചനാധികാരത്താല്‍ സുരേഷ്കുമാറിന് ഭൂമി നല്‍കിയത്. ഈ ഭൂമി തിരിച്ച് നല്‍കാമെന്നും സുരേഷ്കുമാര്‍ രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബാംഗ്ലൂര്‍ നഗരത്തില്‍ സ്വന്തമായി ഭൂമിയുള്ളവര്‍ക്ക്‌ ജി കാറ്റഗറി റസിഡന്‍ഷ്യല്‍ സൈറ്റ്‌ അനുവദിക്കരുതെന്നാണ്‌ നിയമം. എന്നാല്‍ ഇത് തെറ്റിച്ചാണ് സുരേഷ് കുമാറിന് ഭൂമി കൈമാറിയിട്ടുള്ളത് എന്നാണ് അദ്ദേഹത്തിന് എതിരായി ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണം.

വെബ്ദുനിയ വായിക്കുക