തന്റെ കൈകള്‍ കെട്ടിയ ശേഷം റിസ്വാന് തന്റെ വായില്‍ തുണി തിരുകിയെന്ന് നസ്രിന് പൊലീസിനോട് വിവരിച്ചു. ശേഷം കഴുത്തില്‍ കയര്‍ മുറുക്കി സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. ഭര്‍ത്താവ് തന്റെ കണ്മുന്പില് കിടന്ന് പിടയുന്നത് കണ്ടതോടെ ബോധരഹിതയായെന്നും നസ്രിന് പറഞ്ഞു. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഒന്നിച്ചു ജീവിക്കുകയായിരുന്നു ഇവര്‍.