ഭര്‍ത്താവിനെ മര്‍ദ്ദിച്ച ശേഷം വിദേശവനിതയെ കൂട്ടമാനഭംഗം ചെയ്തു

ശനി, 16 മാര്‍ച്ച് 2013 (16:01 IST)
PRO
PRO
മധ്യപ്രദേശിലെ ദാടിയ ജില്ലയില്‍ സ്വിറ്റ്സര്‍ലാന്‍ഡ് സ്വദേശിനിയെ എട്ട് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഇന്ത്യയില്‍ വിനോദസഞ്ചാരത്തിന് എത്തിയ ദമ്പതികള്‍ ഒരു സൈക്കിളില്‍ യാത്ര ചെയ്യവെയാണ് ഭാര്യയെ അക്രമികള്‍ മാനഭംഗപ്പെടുത്തിയത്.

ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സ്ത്രീയെ കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. ഇവര്‍ ദമ്പതികളെ കൊള്ളയടിക്കുകയും ചെയ്തു. ഓര്‍ക്കയിലെ ശ്രീരാമക്ഷേത്രം സന്ദര്‍ശിച്ച് ആഗ്രയിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികള്‍. രാത്രി ദാടിയയില്‍ തങ്ങാനായിരുന്നു ഇവരുടെ തീരുമാനം. ഇതിനിടെയായിരുന്നു അജ്ഞാതസംഘം ഇവരെ ആക്രമിച്ചത്.

സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലാണ്. പീഡനം നടന്നതായി വൈദ്യപരിശോധനയില്‍ വ്യക്തമായി.

വെബ്ദുനിയ വായിക്കുക