അതിര്‍ത്തിയില്‍ സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണം മോശമാണെന്ന് സാമൂഹികമാധ്യമത്തിലൂടെ ആരോപിച്ച ജവാന്‍ തേജ് ബഹാദൂര്‍ യാദവിന്റെ മേലുദ്യോഗസ്ഥരെ സ്ഥലംമാറ്റി. യാദവ് ഉള്‍പ്പെടുന്ന അതിര്‍ത്തിരക്ഷാസേനയുടെ 29 ബറ്റാലിയന്‍ കമാന്‍ഡിങ് ഓഫീസര്‍ പി. കുമാറിനെയും ഡെപ്യൂട്ടി കമാന്‍ഡറെയുമാണ് സ്ഥലം മാറ്റിയത്. ത്രിപുരയിലേക്കാണ് സ്ഥലം മാറ്റം.
അതേസമയം, വാര്‍ത്ത ലോകശ്രദ്ധയാകര്‍ഷിച്ചതോടെ യാദവ് കടുത്ത മദ്യപാനിയും മോശം സ്വഭാവത്തിന് നിരന്തരം കൗണ്‍സിലിംഗിന് വിധേയനാകുന്നയാളുമാണെന്നാണ് ബിഎസ്എഫ് ആരോപിച്ചിരുന്നു. അനുമതി കൂടാതെ നിരന്തരം അവധിയെടുക്കുകയും ക്യാമ്പില്‍ നിന്ന് പുറത്തു പോകുകയും ചെയ്‌ത ഉദ്യോഗസ്ഥനാണ് ഇയാള്‍. ദിവസങ്ങള്‍ക്ക് മുമ്പ് ഉന്നത ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ എത്തിയപ്പോള്‍ യാധവ് യാതൊരു പരാധിയും പറഞ്ഞിരുന്നുല്ലെന്നും ബിഎസ്എഫ് ആരോപിച്ചതും വാർത്തയായിരുന്നു.