ഭക്ഷണം നല്‍കാതെ, ചികിത്സ നിഷേധിച്ച് പെണ്‍മക്കളെ കൊല്ലുന്നവര്‍

ബുധന്‍, 20 ജൂണ്‍ 2012 (12:42 IST)
PRO
PRO
പെണ്‍കുഞ്ഞാണെങ്കില്‍ അതിനെ ഗര്‍ഭാവസ്ഥയില്‍ തന്നെ ഇല്ലാതാക്കുന്നത് ഇന്ത്യയുടെ പല ഭാഗങ്ങളിലും നിത്യസംഭവമാണ്. പെണ്ണായി ജനിച്ച ചോരക്കുഞ്ഞുങ്ങളെ കൊന്നൊടുക്കാന്‍ അറപ്പില്ലാത്ത എത്രയോ മാതാപിതാക്കളെക്കുറിച്ച് നാം കേട്ടുകഴിഞ്ഞു. പൊലീസിന്റെയും നിയമത്തിന്റെയും കണ്ണില്‍ ഒരിക്കലും പെടാതിരിക്കാന്‍, പെണ്‍മക്കളെ വ്യത്യസ്ത രീതികളിലൂടെ കൊല്ലുന്നവരും ഈ രാജ്യത്തുണ്ട്.

രാജസ്ഥാന്‍ ഗ്രാമങ്ങളിലെ ചില പ്രത്യേക വിഭാഗക്കാരാണ് ഈ രീതി പരീക്ഷിക്കുന്നത്. പെണ്മക്കള്‍ക്ക് ഇവര്‍ നന്നായി ഭക്ഷണം നല്‍കില്ല. ജീവിക്കാന്‍ ആവശ്യമായ ഭക്ഷണവും പോഷകഘടകങ്ങളും കിട്ടാതെ വരുമ്പോള്‍ അവര്‍ മരണത്തിന് കീഴടങ്ങുന്നു. അസുഖം ബാധിച്ചാണ് ആവശ്യമായ ചികിത്സ നല്‍കാതിരിക്കുന്നതാണ് മറ്റൊരു രീതി. ചികിത്സ കിട്ടാതെ, രോഗം മൂര്‍ച്ഛിച്ച് പെണ്‍കുഞ്ഞ് മരിക്കുന്നു. ഈ രണ്ട് രീതികളിലും മാതാപിതാക്കള്‍ സംശയിക്കപ്പെടാന്‍ സാധ്യത കുറവാണ്. സ്വാഭാവിക മരണമാണ് സംഭവിച്ചതെന്ന് എല്ലാവരും വിശ്വസിക്കും.

പെണ്‍കുഞ്ഞുങ്ങളുടെ മൃതദേഹം വീ‍ടിന് പിന്നിലാണ് ഇവര്‍ മറവ് ചെയ്യുന്നത്.മൃതദേഹം പെട്ടെന്ന് അഴുകുന്നതിനായി രാസവസ്തുക്കളും ഉപ്പും ചേര്‍ത്ത് മറവ് ചെയ്യും.

വെബ്ദുനിയ വായിക്കുക