ബോട്ടില്‍ ശീതളപാനീയങ്ങള്‍ക്ക് കര്‍ശന പരിശോധന വേണം: സുപ്രീം കോടതി
ചൊവ്വ, 22 ഒക്‌ടോബര്‍ 2013 (17:14 IST)
PRO
ബോട്ടില്‍ ശീതളപാനീയങ്ങളെ കാലാടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഫുഡ് സേഫ്ടി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
ശീതളപാനീയങ്ങള്‍ ജനങ്ങളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. 2004ലാണ് ഹര്‍ജി നല്‍കിയത്.
ഭരണഘടന ഉറപ്പുനല്‍കുന്ന പൗരന്മാരുടെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണിതെന്നും ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍, എ.കെ സിക്രി എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. കോള കമ്പനികള്‍ കുപ്പിയുടെ ലേബലില്‍ ചേരുവകളെ കുറിച്ച് വ്യക്തത നല്‍കണമെന്നും കുട്ടികളെ ലക്ഷ്യമാക്കി നടത്തുന്ന പരസ്യങ്ങള്‍ നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
നിലവിലുള്ള ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് നിയമം പര്യാപ്തമാണെന്നും മാറ്റം ആവശ്യമില്ലെന്നും പെപ്‌സി കമ്പനിയുടെ അഭിഭാഷകന്‍ വാദിച്ചു.