ബീഹാറില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ഡല്‍ഹി - ഗയ റൂട്ടിലുള്ള ഇസ്മയില്പൂര് റെയില്‍വേ സ്റ്റേഷനിലാണ് മാവോയിസ്റ്റുകളുടെ അക്രമണമുണ്ടായത്. അക്രമത്തെ തുടര്‍ന്ന് മാവോയിസ്റ്റുകള്‍ റെയില്‍വേ സ്റ്റേഷന് തീയിടുകയും ചെയ്തു.
മാവോയിസ്റ്റുകളുടെ ആക്രമണത്തെ തുടര്‍ന്ന് ഈ റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതം തല്‍ക്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയാണ്. അക്രമികള്‍ ട്രാക്കില്‍ അട്ടിമറി നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധന നടത്തി. ഇതിനിടെ റോത്താസ് ജില്ലയിലും മാവോയിസ്റ്റുകള്‍ ആക്രമണം നടത്തി.
അതേസമയം, ബീഹാറില്‍ മാവോവാദികള്‍ ബാങ്ക് കൊള്ളയടിച്ചു. ഖാദിഗ്രമിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയാണ് കൊള്ളയടിക്കപ്പെട്ടത്. ഇതിനുശേഷം മാവോവാദികള്‍ ബാങ്ക് കെട്ടിടം സ്ഫോടനത്തില്‍ തകര്‍ത്തു.