ബീഹാര്‍ സ്‌ഫോടനം: മോഡിക്കെതിരായ ദ്വിഗ്‌വിജയ് സിംഗിന്റെ പ്രസ്താവന കോണ്‍ഗ്രസ് തള്ളി
ചൊവ്വ, 9 ജൂലൈ 2013 (08:23 IST)
PRO
PRO
ബീഹാര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിയായി നരേന്ദ്രമോഡിയെ കുറ്റപ്പെടുത്തിയ മുതിര്‍ന്ന നേതാവ് ദ്വിഗ്‌വിജയ് സിംഗിന്റെ പ്രസ്താവന കോണ്‍ഗ്രസ് തള്ളി. സംഭവത്തിന്റെ ഉത്തരവാദിയായി പാര്‍ട്ടി ആരെയും ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. വിഖ്യാതമായ മഹാബോധി ക്ഷേത്രത്തില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിയ്ക്കുകയാണ്.
ബിഹാറിലെ വിഖ്യാതമായ മഹാബോധി ക്ഷേത്രത്തില്‍ സ്ഫോടനം നടന്നയുടന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ നരേന്ദ്രമോഡി കടുത്തവിമര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന് പ്രസ്താവനയോട് പ്രതികരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‌വിജയ് സിംഗ് സ്‌ഫോടനവുമായ് നരേന്ദ്ര മോഡിയ്ക്ക് ബന്ധമുണ്ടെന്ന് പരോക്ഷമായി കുറ്റപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ ദ്വിഗ്വിജയ് സിംഗിന്റെ വിമര്‍ശനം കോണ്‍ഗ്രസ് നേതൃത്വം ഏറ്റുപിടിച്ചില്ല. പകരം സ്ഫോടനത്തിന്റെ ഉത്തരവാദിത്വത്തെ സംബന്ധിച്ച് വിശദീകരിക്കുക മാത്രമാണ് കോണ്‍ഗ്രസ് വക്താവ് ഭക്തചരണ ദാസ് ചെയ്തത്.