ബിഹാറിലെ വടക്കു കിഴക്കന്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്‌ടം ഉണ്ടായിട്ടുള്ളത്. പാട്‌നയില്‍ നിന്ന് 320 കിലോമീറ്റര്‍ വടക്കുള്ള പുര്‍നിയ ജില്ലയില്‍ മണിക്കൂടില്‍ 70 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. ഇവിടെ മാത്രം 32 പേരാണ് മരിച്ചത്. കാലാവസ്ഥ മുന്നറിയിപ്പൊന്നും ലഭിക്കാതിരുന്നതും മരണനിരക്ക് കൂട്ടി. മരണങ്ങളിലേറെയും സംഭവിച്ചത് വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു വീണാണ്.