ബിജെപി ദേശീയ ഭാരവാഹി യോഗത്തില്‍ സിപിഐഎമ്മിനെതിരെ രാഷ്ട്രീയ പ്രമേയം

ഞായര്‍, 12 ജൂണ്‍ 2016 (17:38 IST)
കേരളത്തിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സി പി എമ്മിനെതിരെ ബി ജെ പി ദേശീയ ഭാരവാഹി യോഗത്തില്‍ രാഷ്ട്രീയ പ്രമേയം. കേരളത്തില്‍ ബി ജെ പിക്കെതിരെ സി പി എം സംഘടിതമായ ആക്രമണമാണ് നടത്തുന്നതെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തി. 
 
സി പി എമ്മിന്റെ നേതൃത്വത്തില്‍ നടത്തുന്ന അക്രമങ്ങളെ ഭാരവാഹി യോഗം അപലപിച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി ജെ പി നടത്തിയ മുന്നേറ്റം യു ഡി എഫ് - എല്‍ ഡി എഫ് കൂട്ടുകെട്ടിനെതിരായ വിജയമാണെന്ന് യോഗം വിലയിരുത്തി. 
 
രാഷ്ട്രീയ പ്രമേയം വൈകിട്ട് ചേരുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പാസാക്കും. യോഗത്തില്‍ പ്രധാനമായും അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ്, ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനം എന്നിവ ചര്‍ച്ചയാകും.

വെബ്ദുനിയ വായിക്കുക