ബാലനീതി നിയമഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി. ശബ്ദവോട്ടോടെയാണ് പാസായത്. ബില്‍ പാസാക്കുന്നതില്‍ പ്രതിഷേധിച്ച് സി പി എം രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നേരത്തേ ഈ ബില്‍ ലോക്സഭ പാസാക്കിയിരുന്നു. ഗുരുതര കുറ്റങ്ങള്‍ ചെയ്താല്‍ കൌമാര കുറ്റവാളികളെ മുതിര്‍ന്ന കുറ്റവാളികളായി പരിഗണിക്കും എന്നതാണ് ബില്ലിലുള്ള സുപ്രധാനമായ കാര്യം.