ബാംഗ്ലൂര്‍ സ്ഫോടനം: വെടിക്കോപ്പുകള്‍ അടക്കമുള്ള ആയുധ ശേഖരം പിടിച്ചെടുത്തു

വ്യാഴം, 15 ഓഗസ്റ്റ് 2013 (09:42 IST)
PTI
ബാഗ്ലൂര്‍ ബോംബ്‌ സ്ഫോടനവുമായി ബന്ധപ്പെട്ട്‌ കോയമ്പത്തൂരില്‍ നിന്നും ആയുധ സാമഗ്രികള്‍ കണ്ടെടുത്തു. വെടിക്കോപ്പുകളും മറ്റ് സ്ഫോടകവസ്തുക്കളുമാണ് സിബിസിഐഡി പിടിച്ചെടുത്തത്. കേസില്‍ പ്രതിയായ കിച്ചാന്‍ ബുഖാരിവഴിയാണ് ആയുധ സാമഗ്രികളെക്കുറിച്ച് സിബിഐക്ക് വിവരം ലഭിച്ചത്.

ഏപ്രില്‍ 23 ന്‌ ആണു തമിഴ്‌നാട്‌ ആഭ്യന്തര സുരക്ഷാ വിഭാഗവും ബാംഗ്ലൂര്‍ ക്രൈം ബ്രാഞ്ചും കിച്ചാന്‍ ബുഖാരിയെ മധുരയില്‍ നിന്ന്‌ അറസ്റ്റു ചെയ്‌തത്‌. ബുഖാരിയെ ബാംഗൂര്‍ ക്രൈം ബ്രാഞ്ച്‌ ചോദ്യം ചെയ്‌തപ്പോള്‍ തോക്കും വെടിയുണ്ടകളും ബഷീറിനു കൈമാറിയതായി മൊഴി നല്‍കിയിരുന്നു.

തുടര്‍ന്ന്‌ ബഷീറിന്റെ ഭാര്യയെ ചോദ്യം ചെയ്‌തപ്പോഴാണ്‌ തോക്കും വെടിയുണ്ടകളും സമീപത്തെ ഓടയില്‍ ഉപേക്ഷിച്ചുവെന്നു വ്യക്‌തമായത്‌. ഇതേ തുടര്‍ന്നു കഴിഞ്ഞ ദിവസം ബഷീറിനെ കസ്റ്റഡിയിലെടുത്തു സിബിസിഐഡി ചോദ്യം ചെയ്‌തിരുന്നുവെങ്കിലും ഇയാളില്‍ നിന്ന്‌ തെളിവുകളൊന്നും ലഭിച്ചില്ല.

സംഭവവുമായി ബന്ധപ്പെട്ടു ബുഖാരിയുടെ സുഹൃത്ത്‌ മുഹമ്മദ്‌ ബഷീറിനെ സിബിഐ അറസ്റ്റു ചെയ്‌തു.

വെബ്ദുനിയ വായിക്കുക