ബാംഗ്ലൂര്‍ സ്ഫോടനം ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ്

ബുധന്‍, 17 ഏപ്രില്‍ 2013 (15:37 IST)
PRO
PRO
ബാംഗ്ലൂരില്‍ ബിജെപി ഓഫിസിന് സമീപം ഉണ്ടായ സ്ഫോടനം തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് വലിച്ചിഴച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍. ബി ജെ പി ഓഫിസിന് സമീപത്തെ സ്ഫോടനം മെയില്‍ സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സഹായിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ്.

“ഉണ്ടായത് ഭീകരാക്രമണമാണെങ്കില്‍ തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ നില്‍ക്കുന്ന ബിജെപിയ്ക്ക് അത് സഹായകമാകും“- ഷക്കീല്‍ അഹമ്മദ് ട്വീറ്റ് ചെയ്തു.

എന്നാല്‍ ഷക്കീല്‍ അഹമ്മദിന്റെ ട്വീറ്റിനോട് കോണ്‍ഗ്രസ് കരുതലോടെയാണ് പ്രതികരിച്ചത്. ഭീകരവാദത്തെ എതിരിടുന്നതില്‍ രാഷ്ട്രീയം ഇല്ല. കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാണ്. എല്ലാ പാര്‍ട്ടികളും രാഷ്ട്രീയത്തിന് അതീതരാകുകയാണ് വേണ്ടതെന്നും കേന്ദ്രസഹമന്ത്രി ആര്‍പിഎന്‍ സിംഗ് പ്രതികരിച്ചു.

അതേസമയം ബിജെപി ഷക്കീല്‍ അഹമ്മദിന്റെ പ്രതികരണത്തെ വിമര്‍ശിച്ചു. ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവില്‍ നിന്ന് ഇത്തരം അഭിപ്രായപ്രകടനം ഉണ്ടാവരുതായിരുന്നു എന്ന് ബിജെപി അഭിപ്രായപ്പെട്ടു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചുകഴിഞ്ഞതാണെന്നും ബിജെപി വക്താവ് മീനാക്ഷി ലേഖി പറഞ്ഞു.

വെബ്ദുനിയ വായിക്കുക