ബസിന് തീപിടിച്ച് ഏഴ് മരണം

വ്യാഴം, 14 നവം‌ബര്‍ 2013 (10:06 IST)
PRO
ബാംഗ്ലൂരില്‍ നിന്ന്‌ മുംബൈയിലേക്കു പോയ ബസിന്‌ തീപിടിച്ച്‌ ഒരു കുഞ്ഞ്‌ ഉള്‍പ്പെടെ ഏഴു മരണം. മൃതദേഹങ്ങള്‍ തിരിച്ചറിയാനായിട്ടില്ല. ഡിവൈഡറില്‍ തട്ടിയ ബസിന്റെ എണ്ണ ടാങ്കില്‍ തീപിടിക്കുകയായിരുന്നു.

കര്‍ണാടകയിലെ ഹവേരി ജില്ലയിലെ കുനിമേല്ലി പാലത്തിനു സമീപം പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. രാത്രി പതിനൊന്നു മണിക്ക്‌ ബാംഗ്ലൂരിനു സമീപം കലാശപാളയത്ത്‌ നിന്നും പുറപ്പെട്ട നാഷനല്‍ ട്രാവല്‍സിന്റെ ബസിനാണ്‌ തീപിടിച്ചത്‌. ബസിലുണ്ടായിരുന്ന 41 പേര്‍ രക്ഷപ്പെട്ടുവെന്ന് എസ്പി ശശി കുമാര്‍ അറിയിച്ചു.

അതേസമയം ഇവരില്‍ ഇരുപത്തഞ്ചോളം പേര്‍ക്ക്‌ പൊള്ളലേറ്റതായും ഇതില്‍ ഗുരുതരമായി പൊള്ളലേറ്റവരെ കര്‍ണാടക ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓ‍ഫ്‌ മെഡിക്കല്‍ സയന്‍സസിലും നേരിയ പരുക്കേറ്റവരെ ഹവേരി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്‌.

വെബ്ദുനിയ വായിക്കുക