ബലാത്സംഗം ചെയ്ത് വഴിയില്‍ തള്ളി!

തിങ്കള്‍, 18 ഏപ്രില്‍ 2011 (15:58 IST)
PRO
അന്ധയായ മാതാവിനൊപ്പം വൃദ്ധസദനത്തില്‍ കഴിയുന്ന ഒരു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് വഴിയില്‍തള്ളി! ഞായറാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിലെ നാരായണഗുഡ പ്രദേശത്ത് ഒരു ക്രിസ്ത്യന്‍ പള്ളിക്ക് സമീപം റോഡരുകിലാണ് ചോരയൊലിപ്പിച്ച് അവശനിലയില്‍ കിടന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അമ്മയ്ക്കൊപ്പം ബാപിസ്റ്റ് ചര്‍ച്ചില്‍ ആരാധനയ്ക്കെത്തിയ പെണ്‍കുട്ടി തന്റെ മൊബൈലില്‍ കോള്‍ വന്നതിനെ തുടര്‍ന്നാണ് വെളിയിലേക്ക് ഇറങ്ങിയത്. ഈ സമയത്ത് പെണ്‍കുട്ടിയെ ആരോ കാറില്‍ കയറ്റി കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വീണ്ടും പള്ളിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്.

പെണ്‍കുട്ടിയുടെ മൊബൈലിലെ കോള്‍ വിവരം പരിശോധിച്ച പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്റര്‍മീഡിയറ്റ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ബലാത്സംഗ ഇരയ്ക്ക് 50,000 രൂപയുടെ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചു. പെണ്‍കുട്ടിയുടെ തുടര്‍ പഠനത്തിനുള്ള ചെലവ് എന്‍‌ടിആര്‍ ട്രസ്റ്റ് വഹിക്കുമെന്നും നായിഡു പറഞ്ഞു.

വെബ്ദുനിയ വായിക്കുക