ബജറ്റ്: വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്ന് ചിദംബരം

വ്യാഴം, 28 ഫെബ്രുവരി 2013 (11:29 IST)
PRO
രാജ്യത്തിന്റെ എണ്‍പത്തിരണ്ടാമത് ബജറ്റ് ധനമന്ത്രി പി ചിദംബരം ലോക്‌സഭയില്‍ അവതരിപ്പിച്ചുതുടങ്ങി. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെയും ബാധിച്ചുവെന്നും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്നും ചിദംബരം ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.

എല്ലാവിഭാഗം ജനങ്ങളിലേക്കും വികസനം എത്തിക്കണെമെന്നതാണ് ലക്ഷ്യം. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കഴിയും. ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെയും ബാധിച്ചു. വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയെന്നത് പ്രധാനമാണെന്നും ചിദംബരം വ്യക്തമാക്കി.

സാമ്പത്തിക വളര്‍ച്ചാ നിരക്ക് എട്ട് ശതമാനത്തിലേക്കെത്തുന്നത് വെല്ലുവിളിയാണെന്നും പി ചിദംബരം പറഞ്ഞു. പി ചിദംബരം അവതരിപ്പിക്കുന്ന എട്ടാമത്തെ ബജറ്റാണിത്. യുപിഎ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പത്തെ അവസാന സമ്പൂര്‍ണ ബജറ്റും.

വെബ്ദുനിയ വായിക്കുക