രാജ് താക്കറെ ബിഗ് ബിയ്‌ക്ക് നേരെ ഉതിര്‍ത്ത വാക് ശരങ്ങള്‍, ഐശ്വര്യ നായികയായ ‘ജോധാ അക്‍ബറി‘നു നേരെ രജപുത്രര്‍ രംഗത്ത് വന്നത്, അഭിഷേകിന്‍റെ പിറന്നാള്‍ ആഘോഷം റദ്ദാക്കിയത്... എല്ലാം മറക്കുവാന്‍ ബച്ചന്‍ കുടുംബം വിദേശപര്യടനത്തിനൊരുങ്ങുന്നു!. 2008 ജൂലൈ മാസത്തിലായിരിക്കും ലോകസഞ്ചാരം.
അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, ജയ ബച്ചന്‍ എന്നിവര്‍ അടങ്ങുന്ന സംഘമായിരിക്കും പര്യടനത്തിന് പുറപ്പെടുക. ബച്ചന്‍ കുടുംബാംഗങ്ങളുടെ ഒരുമിച്ചുള്ള ആദ്യ വിദേശപര്യടനമാണിത്.
കജറയില്‍ നടന്ന അന്താരാഷ്‌ട്ര ഇന്ത്യന്‍ സിനിമാ അക്കാദമി അവാര്‍ഡ് ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ലഭിച്ച ആഹ്ലാദം ഈ പര്യടനത്തില്‍ നിന്ന് ലഭിക്കുമെന്ന് ഐശ്വര്യ റായ് ശുഭപ്രതീക്ഷ പ്രകടിപ്പിച്ചു.
അതേസമയം ബച്ചന്‍ കുടുംബത്തിന്‍റെ കൂടെ അക്ഷയ്‌കുമാര്‍, ഹൃതിക് റോഷന്‍ എന്നിവര്‍ പര്യടനത്തിനുണ്ടാവുമെന്ന് സൂചനയുണ്ട്. അമിതാഭ് ബച്ചന്‍ ഉത്തര്‍പ്രദേശിന്‍റെ അംബാസഡറാണെന്ന് പറഞ്ഞ് മഹാരാഷ്‌ട്ര നവ നിര്‍മ്മാണ്‍ സേന മേധാവി രാജ് താക്കറെ രംഗത്ത് വന്നത് വിവാദമായിരുന്നു.
മഹാരാഷ്‌ട്ര നവ നിര്‍മ്മാണ്‍ സേന പ്രവര്‍ത്തകരെന്ന് സംശയിക്കുന്ന രണ്ടു പേര്‍ ബച്ചന്‍റെ വീടിനു നേരെ ആക്രമണം നടത്തിയിരുന്നു. രാജസ്ഥാനില്‍ സംഘടിപ്പിച്ച ജൂനിയര്‍ ബച്ചന്‍റെ പിറന്നാള്‍ ആഘോഷം ബിഗ് ബിയുടെ അസുഖം മൂലം റദ്ദാക്കിയിരുന്നു.