ബച്ചനെതിരായ ആദായനികുതി കേസ്: അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

ബുധന്‍, 11 മെയ് 2016 (18:33 IST)
ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരായ ആദായനികുതി കേസ് പുനരന്വേഷിക്കാമെന്ന് സുപ്രീം കോടതി. കോൻ ബനേഗാ ക്രോര്‍പ്പതി എന്ന ടെലിവിഷൻ ഷോയിൽ നിന്നു ലഭിച്ച വരുമാനത്തിന് നികുതി അടയ്ക്കാത്തതിന്റെ പേരിലുള്ള കേസ് പുനരാരംഭിക്കാനാണ് ആദായനികുതി വകുപ്പിന് സുപ്രീംകോടതി അനുമതി നല്‍കിയത്. കലാകാരനായതിനാല്‍ ഷോയിൽ നിന്നു ലഭിച്ച വരുമാനത്തിന് നികുതി ബച്ചന്‍ അടയ്ക്കേണ്ട കാര്യമില്ലെന്ന് ബോംബെ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 
 
വിദേശരാജ്യങ്ങളില്‍ പരിപാടി നടത്തുന്ന താരങ്ങൾക്കും വിദേശ ഏജൻസികളിൽ നിന്നു പണം കൈപ്പറ്റുന്ന താരങ്ങൾക്കുമാണ് ആദായനികുതിയില്‍ ഇളവ് അനുവദിക്കാറുള്ളത്. എന്നാല്‍ സ്റ്റാർ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പരിപാടിയിൽ നിന്ന് വരുമാനം നേടിയ ബച്ചന് ഇത്തരത്തില്‍ നികുതി ഇളവിന് അർഹതയില്ലെന്ന് ആദായനികുതി വകുപ്പ് വാദിച്ചു.
 
ജ‍ഡ്ജിമാരായ രഞ്ജൻ ഗോഗോയ്, പി സി പന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ബച്ചനേതിരെ 1.66 കോടി രൂപയുടെ ക്രമക്കേടാണ് ആദായനികുതി വകുപ്പിന്റെ ആരോപിക്കുന്നത്. പരിപാടിയില്‍ നിന്നും 50 കോടി രൂപയ്ക്കു മുകളിൽ ബച്ചന് വരുമാനം ലഭിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക